സുനിൽ കൊല്ലക്കാട്ട്
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
സുതാര്യമായ ജനപക്ഷ ഭരണം, ആരോഗ്യ മേഖലയുടെ നവീകരണം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, വാർഡ് വികസനം എന്നിവയ്ക്കായി ആത്മാർത്ഥമായി പ്രവർത്തിക്കുന്നു. സൂര്യ കോൺട്രാക്ട് വർക്ക്സിന്റെ ഉടമയും കോൺട്രാക്ടറുമായി പ്രവർത്തിക്കുന്നു.

സമർപ്പിത ജനസേവകൻ
ഇടുക്കി ജില്ലയിലെ കരുണാപുരം ഗ്രാമപഞ്ചായത്ത് വാർഡ് 17-ന്റെ ജനപ്രതിനിധിയാണ് ഞാൻ, സുനിൽ കൊല്ലക്കാട്ട്. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ പഞ്ചായത്തിലെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും മറ്റ് വികസന മേഖലകളിലും സമഗ്രമായ വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ സേവനങ്ങൾക്കും നേതൃത്വം നൽകുന്നു.
എന്റെ നേതൃത്വത്തിൽ വാർഡ് 17-ലും പഞ്ചായത്തിലുടനീളവും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ വിവിധ വികസന പദ്ധതികളും സേവനങ്ങളും വിജയകരമായി നടപ്പിലാക്കി. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വിദ്യാഭ്യാസ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുമായി വിവിധ പ്രവർത്തനങ്ങൾ തുടർച്ചയായി നടപ്പാക്കിവരുന്നു.
വാർഡ് 17 പ്രധാന നേട്ടങ്ങൾ
നേതൃത്വവും ഭരണ നിർവ്വഹണ പദവികളും
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
കരുണാപുരം ഗ്രാമപഞ്ചായത്ത്
കരുണാപുരം ഗ്രാമപഞ്ചായത്ത് വാർഡ് 17 മെമ്പർ
തിരഞ്ഞെടുക്കപ്പെട്ട വാർഡ് പ്രതിനിധി
വൈസ് പ്രസിഡന്റ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം
പൊതുജനസേവന നേതൃത്വം
ഡീലേഴ്സ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം
സഹകരണ ബാങ്കിംഗ് ഭരണം
എസ്.എൻ.ഡി.പി മലനാട് യൂണിയൻ കമ്മിറ്റി അംഗം
സാമൂഹിക ക്ഷേമ നേതൃത്വം
പ്രസിഡന്റ്, ചേലമൂട് ദേവീക്ഷേത്രം
ക്ഷേത്ര ഭരണ സമിതി
പുതിയ വാർത്തകളും അറിയിപ്പുകളും
കരുണാപുരം ഗ്രാമ പഞ്ചായത്ത് തല ഭിന്നശേഷി ഗ്രാമസഭ
കരുണാപുരം ഗ്രാമ പഞ്ചായത്ത് തല ഭിന്നശേഷി ഗ്രാമസഭ ( സംഗമം )07.09.2026 തിങ്കൾ രാവിലെ 10 മണി മുതൽ കൂട്ടാർ SN ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു. നമ്മുടെ ഭിന്നശേഷി വിഭാഗം പ്രൊജക്റ്റ് കൾ സംബന്ധിച്ചു ഗുണഭോക്താക്കളായ ആളുകളെ അറിയിക്കുക, അത് വഴി അത്തരം പ്രൊജക്റ്റ്‌കളുടെ പൂർണ വിജയം,അത് ഉദ്ദേശിച്ചാണ് ഇത് നടത്തുന്നത് ഉദാ. സ്‌പീച്ച് & വൊക്കേഷണൽ തെറാപ്പി എന്ന പ്രൊജക്റ്റ്! പരിശീലനത്തിനു 5 ലക്ഷം രൂപ നമ്മൾ വച്ചിട്ടുണ്ട്. അതിന് ഗുണഭോക്താക്കൾ കിട്ടുമോ? കൂടാതെ അന്ന് ഭിന്നശേഷി വികസന കോർപറേഷൻ, സന്നദ്ധ സംഘടന ആയ vosard എന്നിവരുടെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട് മെമ്പർമാർ എല്ലാവരും ഭിന്നശേഷി വിഭാഗത്തിലുള്ള മുഴുവനും ആളുകളെ ഇതിൽ പങ്കെടുപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.