സന്ദേശംമെഡിക്കൽ ക്യാമ്പ്
കാണുക
അംഗീകൃത അറിയിപ്പുകൾ

വാർത്തകളും അറിയിപ്പുകളും

Panchayat News 3 Sept 2026

കരുണാപുരം ഗ്രാമ പഞ്ചായത്ത്‌ തല ഭിന്നശേഷി ഗ്രാമസഭ

കരുണാപുരം ഗ്രാമ പഞ്ചായത്ത്‌ തല ഭിന്നശേഷി ഗ്രാമസഭ ( സംഗമം )07.09.2026 തിങ്കൾ രാവിലെ 10 മണി മുതൽ കൂട്ടാർ SN ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു. നമ്മുടെ ഭിന്നശേഷി വിഭാഗം പ്രൊജക്റ്റ്‌ കൾ സംബന്ധിച്ചു ഗുണഭോക്താക്കളായ ആളുകളെ അറിയിക്കുക, അത് വഴി അത്തരം പ്രൊജക്റ്റ്‌കളുടെ പൂർണ വിജയം,അത് ഉദ്ദേശിച്ചാണ് ഇത് നടത്തുന്നത് ഉദാ. സ്‌പീച്ച് & വൊക്കേഷണൽ തെറാപ്പി എന്ന പ്രൊജക്റ്റ്‌! പരിശീലനത്തിനു 5 ലക്ഷം രൂപ നമ്മൾ വച്ചിട്ടുണ്ട്. അതിന് ഗുണഭോക്താക്കൾ കിട്ടുമോ? കൂടാതെ അന്ന് ഭിന്നശേഷി വികസന കോർപറേഷൻ, സന്നദ്ധ സംഘടന ആയ vosard എന്നിവരുടെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട് മെമ്പർമാർ എല്ലാവരും ഭിന്നശേഷി വിഭാഗത്തിലുള്ള മുഴുവനും ആളുകളെ ഇതിൽ പങ്കെടുപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

വാർത്ത വായിക്കുക
Panchayat News 1 Sept 2026

മെഡിക്കൽ ക്യാമ്പ്

03. 09.2026 കൂട്ടർ എസ്എൻ ഓഡിറ്റോറിയത്തിൽ വച്ച് പത്തര മുതൽ ഒരു മണി വരെ അതിഥി തൊഴിലാളികൾക്കുള്ള മെഡിക്കൽ ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ് ടി ക്യാമ്പിലേക്ക് തൊഴിലാളികളെ പങ്കെടുപ്പിക്കാൻ എല്ലാ ഉടമസ്ഥരും ശ്രദ്ധിക്കുക.

വാർത്ത വായിക്കുക